Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tribute

ടി.​യു. കു​രു​വി​ള​യ്ക്ക് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് പ്ര​മു​ഖ​ർ

കോ​​​​ത​​​​മം​​​​ഗ​​​​ലം: മു​​​​ൻ മ​​​​ന്ത്രി​​​​യും കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വു​​​​മാ​​​​യ ടി.​​​​യു. കു​​​​രു​​​​വി​​​​ള​​​​യ്ക്ക് അ​​​​ന്ത്യാ​​​​ഞ്ജ​​​​ലി അ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​നു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​മു​​​​ഖ​​​​ർ ചേ​​​​ലാ​​​​ടി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ലെ​​​​ത്തി. ഇ​​​​ന്ന​​​​ലെ വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് ​ചേ​​​​ലാ​​​​ടു​​​​ള്ള വ​​​​സ​​​​തി​​​​യി​​​​ല്‍ മൃ​​​​ത​​​​ദേ​​​​ഹം എ​​​​ത്തി​​​​ച്ച​​​​ത്.

മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍, മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല, സ​​​​ണ്ണി ജോ​​​​സ​​​​ഫ്, മോ​​​​ന്‍​സ് ജോ​​​​സ​​​​ഫ്, പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥ്, അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ്, ചീ​​​​ഫ് വി​​​​പ്പ് അ​​​​പു ജോ​​​​ണ്‍ ജോ​​​​സ​​​​ഫ്, എം​​​​പി​​​​മാ​​​​രാ​​​​യ ഡീ​​​​ന്‍ കു​​​​ര്യാ​​​​ക്കോ​​​​സ്, ബെ​​​​ന്നി ബെ​​​​ഹ​​​​നാ​​​​ന്‍, ഫ്രാ​​​​ന്‍​സി​​​​സ് ജോ​​​​ര്‍​ജ്, ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍, എം​​​​എ​​​​ല്‍​എ​​​​മാ​​​​രാ​​​​യ ഷി​​​​ബു തെ​​​​ക്കും​​​​പു​​​​റം, വി.​​​​പി. സ​​​​ജീ​​​​ന്ദ്ര​​​​ന്‍, മു​​​​ഹ​​​​മ്മ​​​​ദ് ഷി​​​​യാ​​​​സ്, റെ​​​​ജി ചെ​​​​റി​​​​യാ​​​​ന്‍, മു​​​​ന്‍ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി പി.​​​​സി. തോ​​​​മ​​​​സ്, മു​​​​ന്‍​മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ പി.​​​​ജെ. ജോ​​​​സ​​​​ഫ്, റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ന്‍, കെ.​​​​സി. ജോ​​​​സ​​​​ഫ്, ഡൊ​​​​മി​​​​നി​​​​ക് പ്ര​​​​സ​​​​ന്‍റേ​​​​ഷ​​​​ന്‍, ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​ര്‍​ജ് പു​​​​ന്ന​​​​ക്കോ​​​​ട്ടി​​​​ല്‍, പി.​​​​സി. ചാ​​​​ക്കോ, ആ​​​​ന്‍റ​​​​ണി ജോ​​​​ണ്‍, ജോ​​​​ണി നെ​​​​ല്ലൂ​​​​ര്‍, ഹൗ​​​​സിം​​​​ഗ് ബോ​​​​ര്‍​ഡ് മു​​​​ന്‍ ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ കു​​​​രു​​​​വി​​​​ള തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ വ​​​​സ​​​​തി​​​​യി​​​​ലെ​​​​ത്തി അ​​​​ന്ത്യോ​​​​പ​​​​ചാ​​​​രം അ​​​​ര്‍​പ്പി​​​​ച്ചു.

സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണു സം​​​​സ്‌​​​​കാ​​​​രം. സം​​​​സ്‌​​​​കാ​​​​ര ച​​​​ട​​​​ങ്ങി​​​​നു​​​ശേ​​​​ഷം കോ​​​​ത​​​​മം​​​​ഗ​​​​ല​​​​ത്ത് അ​​​​നു​​​​ശോ​​​​ച​​​​ന​​​​യോ​​​​ഗം ചേ​​​​രും. ഇ​​​​ന്നു രാ​​​​വി​​​​ലെ 8.30ന് ​​​​വ​​​​സ​​​​തി​​​​യി​​​​ൽ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കും. തു​​​​ട​​​​ര്‍​ന്ന് 10 മു​​​​ത​​​​ല്‍ ചേ​​​​ലാ​​​​ട് സെ​​​​ന്‍റ് ഗ്രി​​​​ഗോ​​​​റി​​​​യോ​​​​സ് ദ​​​​ന്ത​​​​ല്‍ കോ​​​​ള​​​​ജ് അ​​​​ങ്ക​​​​ണ​​​​ത്തി​​​​ല്‍ പൊ​​​​തു​​​​ദ​​​​ര്‍​ശ​​​​നം.

ഉ​​​​ച്ച​​​​ക​​​ഴി​​​ഞ്ഞു ര​​​​ണ്ടി​​​​ന് ചേ​​​​ലാ​​​​ട് സെ​​​​ന്‍റ് സ്റ്റീ​​​​ഫ​​​​ന്‍​സ് ബെ​​​​സ് അ​​​​നി​​​​യ വ​​​​ലി​​​​യ​​​​പ​​​​ള്ളി​​​​യി​​​​ൽ ശ്രേ​​​​ഷ്ഠ കാ​​​​തോ​​​​ലി​​​​ക്ക ബ​​​​സേ​​​​ലി​​​​യോ​​​​സ് ജോ​​​​സ​​​​ഫ് ബാ​​​​വ​​​​യു​​​​ടെ മു​​​​ഖ്യ​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ സം​​​​സ്‌​​​​കാ​​​​ര ശു​​​​ശ്രൂ​​​​ഷ ന​​​​ട​​​​ത്തും.

Latest News

Corehub Up